പൊൻകുന്നം: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നം ലോക്കൽ കമ്മിറ്റി ചിറക്കടവ് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാകമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, വി.ഡി. രെജികുമാർ, കെ.കെ. സുരേഷ്, എം.പി. രാഗേഷ്, ഷാലിജ സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.
വാഴൂർ: കർഷക ത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിപിഎം വാഴൂർ ഏരിയ കമ്മിറ്റി അംഗം ബെജു കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി പി.എസ്. അജിത് അധ്യക്ഷത വഹിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗം ഒ.കെ. ശിവൻകുട്ടി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേസിൽ വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. റെജി, പഞ്ചായത്ത് പ്രസിഡന്റ് എസ്. പുഷ്കലാദേവി, ശ്രീകാന്ത് പി. തങ്കച്ചൻ, എസ്. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.